കേരളത്തിന്റെ ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക വളർച്ചയ്ക്ക് വഴികാട്ടുന്ന പ്രായോഗിക ആശയങ്ങൾ കണ്ടെത്തി, അവയെ പ്രവർത്തനക്ഷമമായ പദ്ധതികളായി രൂപപ്പെടുത്തി, സമൂഹം, സർക്കാർ, വ്യവസായം എന്നിവയുടെ സഹായത്തോടെ കേരളത്തെ അടുത്ത വികസന ഘട്ടമായ Level 3.0 ലേക്ക് മുന്നോട്ടു നയിക്കുക.
കേരളം ഭാവിയിൽ നേരിടേണ്ട വെല്ലുവിളികളും സാധ്യതകളും മനസ്സിലാക്കി, ശാസ്ത്രവും സാങ്കേതിക വിദ്യയും സാമൂഹിക നവീകരണവും കേന്ദ്രമാക്കി പുതിയ വികസന മാതൃക രൂപപ്പെടുത്തുകയാണു പ്രധാന ഉദ്ദേശ്യം. ആശയങ്ങൾ മാത്രം പങ്കുവെക്കുന്നത് അല്ല, അവയെ പ്രവർത്തനക്ഷമമായ പദ്ധതികളായി മാറ്റി, നടപ്പിലാക്കുവാൻ ആവശ്യമായ സാങ്കേതിക വിദഗ്ധരും, സാമ്പത്തിക സഹായവും, സംഘടനാ പിന്തുണയും ഒരുമിപ്പിച്ച്, കേരളത്തെ സുസ്ഥിരവും പുരോഗമനപരവുമായ അടുത്ത ഘട്ടത്തിലേക്ക് (Level 3.0) ഉയർത്തുകയാണ് ലക്ഷ്യം.